Read Time:1 Minute, 14 Second
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പോലീസ് ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു.
അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
12 മണിയോടെ സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു.
ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്. സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു.
പ്രകോപനങ്ങളൊന്നുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.