Read Time:59 Second
ബെംഗളൂരു: ബി.ജെ.പിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ മഠങ്ങൾ സന്ദർശിച്ച് ബി.വൈ വിജയേന്ദ്ര.
സംസ്ഥാന പര്യടനത്തിന് മുമ്പ് ആചാര്യന്മാരുടെ അനുഗ്രഹം തേടുകയാണ് ബി.വൈ വിജയേന്ദ്ര.
സ്ഥാനമേൽക്കുന്നതിന് മുമ്പ് സിദ്ധഗംഗ മഠം, ആദിചുഞ്ചനഗിരി മഠം, സിദ്ധലിംഗേശ്വരൻ എന്നിവയുടെ സന്നിധിയിൽ പോയ വിജയേന്ദ്ര ഇപ്പോൾ സിരിഗെരെ ഉൾപ്പെടെ നിരവധി മഠങ്ങളും ഗുരുപീഠങ്ങളും സന്ദർശിക്കുന്നുണ്ട്.
ഇന്ന് രാവിലെ റോഡ് മാർഗം ചിത്രദുർഗയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയ്ക്ക് വഴിനീളെ ബിജെപി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.