അടിമാലി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെൻഷനിൽ നിന്ന് പ്രതിമാസം 1600 രൂപ നൽകുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി.
സംസ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം നൽകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടിമാലിയിൽ വച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സംസ്ഥാനം തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നത്. ചീഫ് സെക്രട്ടറി ശരിയായ കണക്കുകൾ അവതരിപ്പിക്കട്ടെ. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു.
പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോടതിയിൽ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ.