ബെംഗളൂരു: ബിജെപി എംപി വൈ ദേവേന്ദ്രപ്പയുടെ മകൻ രംഗനാഥ് വൈഡി വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതായി ആരോപണം.
ബെംഗളൂരുവിലെ വിജയ് നഗർ സ്വദേശിനിയായ 24കാരിയാണ് ബസവനഗുഡി വനിതാ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം മൈസൂരു നിവാസിയും ബല്ലാരി എംപിയുടെ മകനുമായ രംഗത് എന്ന 42കാരനും തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാരോപിച്ച് യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് 24 കാരിയായ യുവതി പരാതി നൽകിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ മൊഴിയെടുക്കാൻ രംഗന്തിന് പോലീസ് നോട്ടീസ് അയച്ചുട്ടുണ്ട്.
വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് രംഗനാഥിനെതിരെ ചുമത്തിയിരിക്കുന്നത്
ബസവൻഗുഡി വനിതാ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത് പ്രകാരം 2022ൽ പരസ്പര സുഹൃത്തുക്കൾ വഴിയാണ് രംഗനാഥ് യുവതിയുമായി സൗഹൃദത്തിലായത്.
ശേഷം ഇയാൾ യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങുകയും യുവതിയോട് പ്രണയഭ്യർത്ഥന നടത്തുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇയാൾ യുവതിയോട് പറഞ്ഞുവെന്നും പരാതിയില്ല സൂചിപ്പിക്കുന്നു.
ജനുവരിയിൽ രംഗനാഥ് യുവതിയെ മൈസൂരുവിലെത്തിച്ച് സ്വകാര്യ ഹോട്ടലിൽ യുവതിയോടൊപ്പം താമസിച്ചതയും പരാതിയിൽ പറയുന്നു.
ബംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷമാണ് രംഗനാഥ് യുവതിയെ അവഗണിക്കാൻ തുടങ്ങിയത്.
ഐപിസി സെക്ഷൻ 417 (വഞ്ചന), സെക്ഷൻ 420 (വഞ്ചനയും സത്യസന്ധതയില്ലായ്മയും), സെക്ഷൻ (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) പ്രകാരമാണ് രംഗനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.