Read Time:1 Minute, 18 Second
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം..
അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ യുവതി ലോഡ്‌ജ് ജീവനക്കാരുടെ സഹായത്താൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിച്ചതിനെ തുടർന്ന് വഞ്ചിയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.