ബെംഗളൂരു: അമ്മയിൽ നിന്ന് വേർപിരിഞ്ഞ നവജാത ആനക്കുട്ടിയെ ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്മയോടൊപ്പം വീണ്ടും ഒന്നിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വൈകിയാണ് വിരാജ്പേട്ടയിലെ കാരട ഗ്രാമത്തിലെ കീമലെ കടവിലെ വീട്ടുമുറ്റത്ത് ആന പ്രസവിച്ചത്.
വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി സംഭവസ്ഥലത്തേക്ക് വരാൻ തുടങ്ങി, ഇത് അമ്മ ആനയെ പ്രകോപിപ്പിച്ചു, ആനക്കുട്ടിയെ ഉപേക്ഷിച്ച് അമ്മയാന കാട്ടിലേക്ക് പോയികളഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടിയെ ജീപ്പിൽ കയറ്റി വനത്തിലൂടെ അതിന്റെ അമ്മയെ അന്വേഷിച്ചു നടന്നു. നാട്ടുകാർ വനപാലകർക്ക് കൈത്താങ്ങായി.
ഏഴു കിലോമീറ്ററോളം നീണ്ട തിരച്ചിലിനൊടുവിലാണ് ആനയെ കണ്ടത്.
അതുവരെ ആനക്കുട്ടിക്ക് ഗ്ലൂക്കോസ് നൽകി കൊണ്ടിരിക്കുകയായിരുന്നു.
ആനക്കുട്ടിയെ ഉപേക്ഷിച്ച് പോകുന്ന സംഭവം വളരെ അപൂർവമാണെന്ന് ആർഎഫ്ഒ ദേവയ്യ പറഞ്ഞു.
അതേസമയം ആനക്കുട്ടിയെ അമ്മയോടൊപ്പം ഒന്നിപ്പിക്കാൻ, പ്രദേശവാസികൾ, പ്രത്യേകിച്ച് പി സോമേഷ് എന്ന വ്യക്തിയുടെ സഹായം അദ്ദേഹം അനുസ്മരിച്ചു