Read Time:1 Minute, 19 Second
ബെംഗളൂരു : കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആര്‍ അശോകയെ ബിജെപി നിയമിച്ചു.
ആറുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് കർണാടക നിയമസഭയിൽ പ്രതിപക്ഷനേതാവിനെ ബി.ജെ.പി. തിരഞ്ഞെടുത്തത്.
മുൻ ഉപമുഖ്യമന്ത്രിയും വൊക്കലിഗവിഭാഗം നേതാവുമായ ആർ. അശോകാണ് സഭാനേതാവ്.
വെള്ളിയാഴ്ച ബെംഗളൂരുവിൽ ദേശീയനേതൃത്വം ചുമതലപ്പെടുത്തിയ നിരീക്ഷകരായെത്തിയ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, ദേശീയ ജനറൽസെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗദം എന്നിവരുടെ സാന്നിധ്യത്തിൽചേർന്ന പാർട്ടി നിയമസഭാകക്ഷിയോഗത്തിലാണ് തീരുമാനം.
മുതിർന്ന എം.എൽ.എ.മാരായ ബസനഗൗഡ പാട്ടീൽ യത്നൽ, രമേഷ് ജാർക്കിഹോളി എന്നിവർ യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.
ആർ. അശോകിനെ പ്രതിപക്ഷനേതാവായി ദേശീയനേതൃത്വം തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയിലാണ് ഇവർ യോഗം ബഹിഷ്‌കരിച്ചെന്നാണ് സൂചന.