ബെംഗളൂരു: ചൂടുള്ള സാമ്പാർ പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ കലബുറഗിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മഹാന്തമ്മ (8) മരിച്ചു.
ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ വെച്ചാണ് മഹാന്തമ്മ മരണത്തിന് കീഴടങ്ങിയത്.
നവംബർ 16ന് അഫസൽപൂർ താലൂക്കിലെ ചിൻമഗേര ഗവൺമെന്റ് സീനിയർ പ്രൈമറി സ്കൂളിലെ ചൂടുള്ള സാംബർ പാത്രത്തിലാണ് മഹന്തമ്മ വീണത്.
ഉച്ചയ്ക്ക് ഒന്നരയോടെ ചൂട് ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള സാംബർ പാത്രത്തിലേക്ക് വീണ മഹാന്തമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കലബുറഗി ബസവേശ്വര് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. തുടർന്നു കൂടുതൽ ചികിത്സയ്ക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ചികിത്സ പൂർത്തിയാകും മുൻപേ പെൺകുട്ടി മരിച്ചു.
സംഭവത്തെ തുടർന്ന് കലബുറഗി ഡിഡിപിഐ സക്രെപ്പഗൗഡ ബിരാദാര ചിൻമഗേര സ്‌കൂൾ പ്രധാന അധ്യാപിക ലാലാഭി നദാഫ്, സഹാധ്യാപകൻ രാജു ചൗഹാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു.
സ്കൂളിലെ മുഖ്യ പാചകക്കാരിയായ കസ്തൂരിഭായി എം. തലക്കേരിയെ പുറത്താക്കുകയൂം ചെയ്തു.