മലയാളം മിഷന്‍ പഠനോത്സവം നവംബര്‍ 26ന്; വിശദാംശങ്ങൾ 

0 0
Read Time:1 Minute, 53 Second

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ അഞ്ചാമത് പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി നടക്കും.

ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നവംബർ 26ന് ഞായറാഴ്ച കാലത്ത് 8:30 ന് പഠനോത്സവം നടക്കും.

പ്രശസ്ത എഴുത്തുകാരനും, മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം പ്രധാന നിരീക്ഷകനായി പങ്കെടുക്കും.

ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.

പഠന നേട്ടം കൈവരിക്കുകയും, നവംബർ 5 ന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളാണ് 26 ന് നടക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുക.

കഴിഞ്ഞ ഒരുമാസക്കാലമായി മൂന്ന് പാഠ്യപദ്ധതികൾക്കും വിദഗ്ദ്ധ അധ്യാപകർ നയിക്കുന്ന മുന്നൊരുക്ക പരിശീലന ക്ലാസുകൾ ചാപ്റ്റർ തലത്തിൽ നടന്നു വരുന്നുണ്ട്.

മൈസൂരുവിൽ മേഖലാ പഠനോത്സവം നവംബർ 26ന് കാലത്ത് 8.30ന് ഡി. പോൾ പബ്ലിക് സ്കൂളിൽ വച്ച് നടക്കും.

ഡി. പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമിഷ് പഠനോത്സവം ഉദ്ഘാടനം ചെയ്യും. ചെണ്ടമേളങ്ങളും, നാടൻപാട്ടും, മറ്റ് ദൃശ്യകലകളും, പഠനോൽസവത്തിന് ദൃശ്യ, ശ്രാവ്യ മധുരം പ്രദാനം ചെയ്യും.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts