Read Time:1 Minute, 24 Second
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും.
ലോകം മുഴുവൻ ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യ ഫൈനലിൽ കടന്നതോടെ ആവേശം വർധിച്ചു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ മത്സരം കാണാൻ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു.
ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, “ഇന്ത്യൻ ടീമിന് എന്റെ ആശംസകൾ അറിയിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.
ഇന്ന് കപ്പ് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്.” എന്നാണ് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത്.
മറുവശത്ത്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ച് രാജ്യത്തുടനീളം പ്രത്യേക പൂജകളും ഹോമങ്ങളും പ്രാർത്ഥനകളും നടക്കുന്നുന്നുണ്ട്.