ബെംഗളൂരു: ഓല കീറി ഈർക്കിൽ എടുത്തു ഉണ്ടാക്കുന്നത് കൊണ്ടുതന്നെ ചൂലുകൾക്ക് ഒരു പ്രത്യേക കട്ടി അടങ്ങിയിരിക്കുന്നതിനാൽ ദോശ ചുടുന്നതിന് മുൻപ് എന്ന തടവാൻ നല്ലത് ചൂലെന്ന് റിപ്പോർട്ടുകൾ.
കൂടാതെ ദോശ ചുടുന്ന കള്ളിന്റെ ഉപരിതലത്തിൽ നിന്ന് തൊട്ട് മുൻപ് ചുട്ട ദോശയുടെ അവശിഷ്ടങ്ങൾ എളുപ്പം ഇളക്കി കളയാൻ ഉചിതമായതും വീണ്ടും എന്ന തൂക്കാൻ ഏറ്റവും നല്ലത് ചൂലുതന്നെയാണെന്നും ആളുകൾ പറയുന്നു.
അതിനാൽ പണ്ടുകാലങ്ങൾ മുതലേ അത്തരം ചൂലുകളാണ് ദോശ തവ വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്.
ചില സ്ഥലങ്ങളിൽ തവയിൽ എണ്ണയോ നെയ്യോ പുരട്ടാനും അവ ഉപയോഗിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഈ ചൂലുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതും വിലകുറഞ്ഞതും കഴുകാൻ എളുപ്പമുള്ളതും ബയോഡീഗ്രബിൾ ആയതുമാണ് എന്നും മുതിർന്ന ആളുകൾ വ്യക്തമാകുന്നു.
അടുത്തിടെ ബെംഗളൂരുവിലെ ഒരു കടയിൽ ചൂൽ ഉപയോഗിച്ച് ദോശ ചട്ടിയിൽ നെയ്യ് വിതറുന്നത് ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
നെയ്യ് ഉപയോഗിക്കുന്നതിന്റെ അളവും പാചകത്തിന് ചൂലിന്റെ അസാധാരണമായ ഉപയോഗവുമാണ് ചർച്ചയുടെ മെയിൻ കേന്ദ്ര ബിന്ദുവായത്.
“ബാംഗ്ലൂരിലെ ഏറ്റവും ഹൈടെക് ദോശ” എന്ന് വിളിക്കപ്പെടുന്ന വീഡിയോ, രാമേശ്വരം കഫേയിലെ ഒരു ഷെഫ് ഒറ്റയടിക്ക് ഒന്നിലധികം ദോശകൾ തയ്യാറാക്കുന്നത് ആണ് ചിത്രീകരിച്ചത്.
പാചക പ്രക്രിയ എളുപ്പമാക്കുന്നതിന്, പാചക സമയം ദോശകളിൽ കൂടുതൽ നെയ്യ് ഉദാരമായി ഒഴിക്കുന്നതിന് മുമ്പ് ചട്ടിയിൽ നെയ്യ് തുല്യമായി വിതറാൻ ഷെഫ് ഒരു ചൂൽ ഉപയോഗിച്ചു.
എന്നാൽ പാചകത്തിന് ചൂൽ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വ്യത്യസ്ത പ്രതികരണങ്ങൾ നേടി.
ചിലർ ദോശകളെ “ഡീപ്പ്-ഫ്രൈഡ്” എന്ന് വിളിച്ചു അല്ലെങ്കിൽ ധാരാളം നെയ്യ് കാരണം അവയെ “ഹൃദയാഘാതം” എന്ന് ലേബൽ ചെയ്തു. മറ്റുചിലർ ചൂലിന്റെ അസാധാരണമായ ഉപയോഗം കാരണം ശുചിത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
എന്നാൽ ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങുന്ന പുതുതലമുറയ്ക്ക് പഴയ കാല ചിട്ടകൾ പറ്റി അറിയില്ലെന്നും പലരും വ്യക്തമാക്കി.