ദേശീയപാതയിലെ യാത്രയിൽ ഇനി നിങ്ങൾക്ക് കൂട്ടായി രാജമാർഗ യാത്ര ആപ് 

0 0
Read Time:1 Minute, 27 Second

ബെംഗളൂരു : ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനി ദേശീയപാത അതോറിറ്റിയുടെ രാജമാർഗ യാത്ര മൊബൈൽ ആപ് വഴികാട്ടിയാകും .

ഈ ആപ്പിൽ ഓരോരോ മേഖലകളിലെയും വേഗപരിധി , ടോൾ നിരക്കുകൾ , ആശുപത്രികൾ , പോലീസ് സ്റ്റേഷനുകൾ , ഇന്ധന പമ്പുകൾ , ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷനുകൾ , ഹോട്ടലുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിലൂടെ അറിയാം .

സംസ്ഥാനത്തെ മറ്റു ദേശീയപാതകളിൽ യാത്രചെയ്യുന്നവർക്കും ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലും ആപ്പിന്റെ സേവനം ലഭ്യമാകും .

ഗൂഗിൾ പ്ലേസ്റ്റോർ , ഐഒഎസ് ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് ആപ് ഡൌൺലോഡ് ചെയ്യാം .

മാർച്ചിൽ ഉദ്ഘാടനം ചെയ്ത ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേയിലെ പ്രെധാന പാതയിൽ 80-100 കിലോമീറ്റർ വരെയാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത് .

ദേശീയപാതയിലെ യാത്ര കൂടുതൽ സുഗമവും അപകടരഹിതവും ആക്കുന്നതിന്റെ ഭാഗമായാണ് എൻഎച്എഐ രാജമാർഗ യാത്ര മൊബൈൽ ആപ്പിന് രൂപം നൽകിയത്

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts