ബെംഗളൂരുവിലെ ഫ്ലാറ്റുകളിൽ മോഷണം പതിവാകുന്നു; മലയാളികളുടെ ഫ്ലാറ്റിൽ മോഷണം നടത്തിയ പ്രതിക്കായി തിരച്ചിൽ രൂക്ഷം

0 0
Read Time:2 Minute, 3 Second

ബെംഗളൂരു: പീനിയ ജാലഹള്ളി അയ്യപ്പ ടെമ്പളിനു സമീപം മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം.

4 മലയാളികളായ എഞ്ചിനീയർമാർ ഒന്നിച്ചു താമസിക്കുന്ന ഫ്ലാറ്റിൽ കയറിയാണ് മോഷണം നടത്തിയത്.

ഇന്നലെ രാവിലെ ഫ്ലാറ്റിൽ ഉള്ളവർ ഉറങ്ങുന്ന സമയം ഫ്ലാറ്റിൽ ആരും അറിയാതെ അതിക്രമിച്ചു കയറിയ യുവാവ് മോഷണം നടത്തി പോകുകയായിരുന്നു.

സംഭവത്തിൽ 3 ലാപ്ടോപ്പുകളും ഒരു ഫോണും ഒരു സ്മാർട്ട് വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.

 

ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു യുവാവ് സമീപമുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിന് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യുവാവ് ക്ഷേത്ര ദർശനത്തിനായി പോയപ്പോൾ ബാക്കി ഉള്ളവർ ഫ്ലാറ്റിൽ ഉറക്കത്തിലായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി വന്ന യുവാവ് തന്റെ ഫോണിനായി തിരഞ്ഞതോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

ഉടൻ ബാക്കി ഉള്ളവരും തിരച്ചിൽ നടത്തിയതോടെ തങ്ങളുടെ ഉപകരണങ്ങളും നഷ്ടമായതായി കണ്ടെത്തി.

തുടർന്ന് ഫ്ലാറ്റിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് കള്ളൻ മോഷണം നടത്തി ഇറങ്ങി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

ഇതോടെ ഗംഗമ്മ സ്റ്റേഷനിൽ യുവാക്കൾ പരാതി നൽകിയ. പോലീസ് സംഭവസ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts