വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ ബെസ്‌കോം ജീവനക്കാർക്ക് സസ്പെൻഷൻ 

0 0
Read Time:1 Minute, 59 Second

ബെംഗളൂരു: കടുഗോഡി ഹോപ്പ് ഫാമിന് സമീപത്തെ നടപ്പാതയിൽ 11 കെവി വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും മകളും മരിച്ച സംഭവത്തിൽ അഞ്ച് ബെസ്‌കോം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെയാണ് ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിയും കുഞ്ഞും മരിച്ചത്.

സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ വൈദ്യുത അപകടം ഗൗരവമായി എടുത്ത് ഡ്യൂട്ടി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഊർജ വകുപ്പ് മന്ത്രി കെ ജെ ജോർജ് നിർദ്ദേശം നൽകിയിരുന്നു.

ഊർജ മന്ത്രിയുടെ നിർദേശപ്രകാരം ബെസ്‌കോം അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് വകുപ്പ് ജനറൽ മാനേജർ നാലാം ഈസ്‌റ്റേൺ ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.സുബ്രഹ്മണ്യ, അസിസ്റ്റന്റ് എൻജിനീയർ എസ്. ചേതൻ, ജൂനിയർ എൻജിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ എന്നിവരെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കി.

ബെസ്‌കോം ഈസ്റ്റ് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എം.ലോകേഷ് ബാബുവിനും ബെസ്‌കോം വൈറ്റ്‌ഫീൽഡ് ഡിവിഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയർ ശ്രീരാമുവിനും കൃത്യവിലോപത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts