ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

0 0
Read Time:1 Minute, 44 Second

ബെംഗളൂരു: ഖനിവകുപ്പിലെ ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്.

കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന് പോലീസ് റിപ്പോർട്ട്‌.

പണവും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് കേസിലെ പ്രതി കിരണ്‍ പോലീസിന് നല്‍കിയ മൊഴി.

ഇക്കാര്യം പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് 27 ഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയുമാണ് പ്രതി കവര്‍ന്നതെന്നും പോലീസ് പറഞ്ഞു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്.

എന്നാല്‍, കവര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ പുതിയ മൊഴി.

കര്‍ണാടക മൈൻസ് ആൻഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ കെ.എസ്.പ്രതിമയെ നവംബര്‍ അഞ്ചാം തീയതിയാണ് ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നാലെ പ്രതിമയുടെ മുൻ കാര്‍ ഡ്രൈവറായ കിരണിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts