Read Time:48 Second
തൃശൂർ: മുൻ വിദ്യാർത്ഥി വിവേകോദയം സ്കൂളിൽ തോക്ക് ചൂണ്ടി പരാക്രമം നടത്തി. അധ്യാപകർക്ക് നേരെയും ക്ലാസ്സ് മുറികളിൽ കയറി വിദ്യാർത്ഥികൾക്ക് നേരെയും തോക്ക് ചൂണ്ടി
മുളയം സ്വദേശി ജഗൻ ആണ് എയർഗൺ ചൂണ്ടിയത്. രാവിലെ 10.15 ഓടെ ഓഫീസിൽ കയറി ആദ്യം അധ്യാപകർക്ക് നേരെയായിരുന്നു പരാക്രമം
സ്കൂളിലെ മുൻ വിദ്യാർത്ഥിയായ ജഗൻ ലഹരിക്ക് അടിമയാണെന്ന് അധ്യാപകർ പറയുന്നത്. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.