സന്തോഷ വാർത്ത; ബെംഗളൂരുവിലെ ഏറ്റവും നീളമേറിയ മേൽപ്പാലം ഒ.എം.ആറിൽ വരുന്നു

0 0
Read Time:5 Minute, 4 Second

ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സത്തിന് പേരുകേട്ട പ്രധാന ഒ.എം.ആറിൽ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഒരുങ്ങുന്നു.

ഇതോടെ ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം പഴയ മദ്രാസ് റോഡിൽ വരും.

കിഴക്കൻ ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഒഎംആറിന്റെ അയൽപക്കങ്ങളാണ് ടെക് ഹബ്ബുകൾ, ട്രാൻസിറ്റ് പോയിന്റുകൾ ടിസി പാല്യയും ബട്ടറഹള്ളിയും ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകൾ ഇവയാകട്ടെ ബെംഗളൂരുവിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമുകൾക്ക് പേരുകേട്ടതായി മാറി കഴിഞ്ഞു.

എന്നാൽ ബംഗളൂരുവിനുള്ളിലെ ഒരേയൊരു പ്രധാന ദേശീയ പാതയിൽ, ആവശ്യത്തിന് വീതിയില്ലാത്തതോ ട്രാഫിക് ആവശ്യകത നിറവേറ്റാൻ മതിയായ ഫ്‌ളൈഓവറുകൾ/അണ്ടർപാസുകൾ ഇല്ലാത്തതോ ആണ് എന്നതാണ് ശ്രദ്ധേയം.

എന്നാലിപ്പോൾ കെആർ പുരം പോലീസ് സ്റ്റേഷനു സമീപം ആരംഭിച്ച് കൊളത്തൂർ ജംഗ്ഷൻ വരെ 15 കിലോമീറ്റർ നീളമുള്ള മേൽപ്പാലത്തിലൂടെ ട്രാഫിക് ബ്ലോക്കുകൾ ഒരു പരുതിവരെ മാറ്റാനാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പദ്ധതിയിടുന്നത്.

ഒ‌എം‌ആറിന്റെ തിരക്ക് കുറയ്ക്കുന്നതിനു പുറമേ, നിർമാണത്തിലിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിൽ തടസ്സമില്ലാതെ എത്തിച്ചേരാനും ഈ മേൽപ്പാലം സഹായിക്കുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ (ബെംഗളൂരു) കെ ബി ജയകുമാർ പറഞ്ഞു.

പുതിയ മേൽപ്പാലത്തിന് ആറുവരി പ്രധാന വാഹനപാത ഉണ്ടായിരിക്കുമെന്നും നഗരത്തിലെ ഏറ്റവും നീളമേറിയ എലിവേറ്റഡ് റോഡിന്റെ ദൈർഘ്യത്തെ മറികടക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.

കെആർ പുരം കേബിൾ പാലത്തിൽ മേൽപ്പാലം ആരംഭിക്കണമെന്ന് റോഡ് ഉപയോക്താക്കൾ ആവശ്യപ്പെടുമ്പോൾ, സ്ഥലം എൻഎച്ച്എഐ അധികാരപരിധിയിൽ വരാത്തതിനാൽ അത് സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കെആർ പുരം കേബിൾ പാലം റെയിൽവേ ലൈനിന് മുകളിലൂടെ കടന്നുപോകുന്നതിനും, മേൽപ്പാലം ആരംഭിക്കുന്നതിന് ഏകദേശം 2 കിലോമീറ്റർ മുമ്പാണ് ഇത് സ്ഥിതിചെയ്യുന്നത്.

OMR (കാറ്റംനല്ലൂർ, ഹോസ്‌കോട്ട് ജംഗ്ഷൻ, കൊളത്തൂരിലെ എംവിജെ ഹോസ്പിറ്റൽ) എന്നിവയ്‌ക്ക് സമീപമുള്ള മൂന്ന് അണ്ടർബ്രിഡ്ജുകളെ ഈ മേൽപ്പാലം സംയോജിപ്പിക്കും. ഈ പാലങ്ങൾ പൊളിക്കില്ല, പക്ഷേ അവയെ പുനർരൂപകൽപ്പന ചെയ്ത് മേൽപ്പാലത്തിൽ സംയോജിപ്പിക്കുംമെന്നും ജയകുമാർ വിശദീകരിച്ചു.

ഹോസ്‌കോട്ടിലെ ടോൾ പ്ലാസയുടെ ഗതിയെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

ടോൾ പിരിവിനായി ഫ്‌ളൈ ഓവറിന് ഹോസ്‌കോട്ടിൽ റാമ്പുകൾ ഉണ്ടായിരിക്കാം.

ടോൾ പ്ലാസ കൊളത്തൂരിലേക്ക് മാറ്റുന്നത് പ്രായോഗികമായേക്കില്ലന്നും സർവേ അന്തിമ തീരുമാനം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫ്ലൈ ഓവറിന് 1,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്, ഹൈബ്രിഡ് ആന്വിറ്റി മോഡൽ വഴിയാണ് ഫണ്ട് വിനിയോഗിക്കുക,.

അതിലൂടെ എൻഎച്ച്എഐയും കരാറുകാരനും ചെലവ് പങ്കിടും. അതേസമയം അധിക ഭൂമി ആവശ്യമില്ലന്നു അദ്ദേഹം പറഞ്ഞു.

2024 മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മേൽപ്പാലത്തെക്കുറിച്ച് എൻഎച്ച്എഐ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിആർപി) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

കിഴക്കൻ ബെംഗളൂരുവിലെ വാഹന ഉപഭോക്താക്കൾക്ക് മേൽപ്പാലം ഏറെ പ്രയോജനം ചെയ്യുമെന്നും ഏകദേശം ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts