മുഖ്യമന്ത്രി പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവം; ഭീമൻ രഘു 

0 0
Read Time:1 Minute, 12 Second

തിരുവനന്തപുരം: കേരളത്തെ ഒരു സാമ്രാജ്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്നതെന്നും ആ പിണറായി വിജയനാണെന്റെ ഇപ്പോഴത്തെ ദൈവമെന്നും തുറന്ന് പറയുകയാണ് നടനും സിപിഎം സഹയാത്രികനുമായ ഭീമൻ രഘു.

പിണറായി വിജയനെ പോലെ ഭരിക്കാൻ അറിയാവുന്ന ഒരു ഭരണാധികാരി ലോകത്തെങ്ങുമില്ലെന്നും അടുത്ത വര്‍ഷവും കേരളത്തില്‍ ഇടത് പക്ഷം തന്നെ ഭരണത്തിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭീമൻ രഘു വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ ദൈവം തന്നെയാണ്, അതില്‍ മാറ്റമില്ല, സ്ഥാനമാനങ്ങള്‍ തരുന്നത് പാര്‍ട്ടിയാണ്.

അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും നടൻ. എന്ത് ചുമതല ഏല്‍പ്പിച്ചാലും അത് ചെയ്യുമെന്നും താരം.

തന്റെ കുടുംബത്തില്‍ ഏറെ പേരും ഇടത്പക്ഷ അനുകൂലികളാണെന്നും നടൻ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts