‘ആഷിക് അബു കയറൂരി വിട്ടതാണോ?’ റിമ കല്ലിങ്കലിന്റെ ചിത്രങ്ങൾ വൈറൽ ഒപ്പം കമന്റ് പൂരവും 

0 0
Read Time:2 Minute, 0 Second

മിസ് കേരള മത്സരത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് റിമ കല്ലിങ്കൽ.

തുടക്കം മുതലേ റിമ ചെയ്യുന്ന ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യത്യസ്തത ഉണ്ടായിരുന്നു.

ഋതു, റാണി പദ്‌മിനി, ഹസ്‌ബന്റ്‌സ് ഇൻ ഗോവ, നിദ്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് റിമ അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പല പോസ്റ്റുകളും വളരെ പെട്ടന്ന് തന്നെ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ റിമ പങ്കുവച്ച പുതിയ ചിത്രങ്ങൾ ആണ് ചർച്ചാവിഷയം .

ചുവന്ന ബിക്കിനി ധരിച്ച് മാലിദ്വീപിൽ കയാക്കിംഗ് നടത്തുന്ന ചിത്രങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ശോഭ വിശ്വനാഥ്, അർച്ചന കവി, സാധിക വേണുഗോപാൽ, റിമി ടോമി തുടങ്ങിയ താരങ്ങൾ റിമയുടെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

എന്നാൽ, ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായം പറയുന്നവർ മാത്രമല്ല, ഒരുപാട് നെഗറ്റീവ് കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ‘സിനിമകൾ കുറഞ്ഞതുകൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ തുടങ്ങിയ കമന്റുകളും ചിത്രത്തിന് താഴെ എത്തുണ്ട്. എന്നാൽ കമൻറുകൾക്കൊന്നും നടി പ്രതികരിച്ചിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts