ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു.
നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്.
നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു.
മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഞ്ചേഷ്, പ്രസന്നകുമാർ എന്നിവർക്കാണ് ഈ സമയം രണ്ട് പ്രതികളുടെയും ഉത്തരവാദിത്തമുണ്ടായത്.
രണ്ട് പ്രതികളിലെ നഗർലെ ഗ്രാമത്തിലെ കിരൺ കുമാർ (22) പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു.
കൂടാതെ പോലീസ് ചോദ്യം ചെയ്യലിനെ ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവംബർ 13ന് ചികിത്സ കിട്ടാതെ കിരൺകുമാർ മരിച്ചു.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് കൃത്യവിലോപത്തിന് രണ്ട് ജീവനക്കാരെ സസ് പെൻഡ് ചെയ്തു.