ബെംഗളൂരു : സോളദേവനഹള്ളിയിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഹോട്ടലിലെ തൊഴിലാളി കബീറിനെയാണ് സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിന് സമീപമുള്ള കോളേജിലെ വിദ്യാർഥിനിയായ 18-കാരിക്കു നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.
സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിക്കുന്ന പെൺകുട്ടി സ്ഥിരമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നതായിരുന്നു.
ഹോട്ടൽ മാനേജരെ കണ്ട് പണം നൽകി തന്റെ ഓൺലൈൻ അക്കൗണ്ടിലേക്ക് അയപ്പിക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത്.
ഹോട്ടൽ മാനേജർ സ്ഥലത്തില്ലാതിരുന്നതിനാൽ പണം അയക്കാൻ പെൺകുട്ടി ജാഫറിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ ഇയാൾ പെൺകുട്ടിയെ മോശമായി സ്പർശിക്കുകയും അതിക്രമത്തിന് മുതിരുകയുമായിരുന്നു.
രക്ഷപ്പെട്ട പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.