Read Time:49 Second
ബെംഗളൂരു: ക്രിസ്‌മസ് തിരക്കിന് മുന്നോടിയായി സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുന്നു.
ഡിസംബർ 22 ന് എറണാകുളത്തേക്ക് എ.സി മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ 4500 -5000 രൂപയും കോട്ടയത്തേക്ക് 3500 മുതൽ 4500 രൂപയുമാണ് നിരക്ക്.
ഡിസംബർ 20 ന് ശേഷം കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിറയ്ക്കും ഇരട്ടിയാക്കിയട്ടുണ്ട്.
22 ന് കൊച്ചിയിലേക്ക് 7500 – 8900 രൂപയും തിരുവനന്തപുരത്തേക്ക് 7000 -9500 രൂപയും കോഴിക്കോടേക്ക് 5000 – 8000 രൂപയും കണ്ണൂരിലേക്ക് 4600 – 5500 രൂപയുമാണ് നിരക്ക്