Read Time:1 Minute, 26 Second
ബെംഗളൂരു: മെട്രോ ട്രെയിനിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു.
നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷയെ ചൊല്ലി ചോദ്യങ്ങൾ ഉയരുന്നത്.
കഴിഞ്ഞ ദിവസം കോളജ് വിദ്യാർഥിനിയെ അപരിചിതൻ കടന്നുപിടിച്ചിട്ടും പ്രതികരിക്കാൻ സഹയാത്രികർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ത്രീകൾക്കായുള്ള കോച്ച് ഒന്നിന് പകരം രണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഒപ്പം കോച്ചുകളിൽ രാത്രി 10ന് ശേഷം വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുയരുന്നു.
തിരക്ക് കുറയ്ക്കാൻ 2 ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കണമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് എതിരായ ബോധവൽക്കരണ പോസ്റ്ററുകൾ ഉൾപ്പെടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കേണ്ടതായുണ്ട്.