മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. 18,70,000 തട്ടി വഞ്ചിച്ചെന്നാണ് പരാതി

0 0
Read Time:1 Minute, 8 Second

ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.

18,70,000 രൂപ വാങ്ങി കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്നു പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി.

സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

ശ്രീശാന്തിനെക്കൂടാതെ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായും പരാതിയിലുണ്ട്.

പണം തിരിച്ച് ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് വിശ്വസിപ്പിച്ചതായും പരാതിയിലുണ്ട്.

കോടതിയുടെ നിര്‍ദ്ദേശാനുസരണം കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസ് എടുത്തത്.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts