ബെംഗളൂരു: സ്വത്തിനുവേണ്ടി അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്ത മകന് 9 വർഷം കഠിനതടവും 40,000 രൂപയും കോടതി വിധിച്ചു.
44 കാരനായ അഭിഷേക് ആണ് പ്രതി. പ്രതിയുടെ പിതാവ് പരമേശ്വർ (66) ബനശങ്കരി ശാകംബരി നഗറിലാണ് താമസിച്ചിരുന്നത്.
വസ്തു രേഖയിൽ ഒപ്പിടാത്തതിന്റെ പേരിൽ അഭിഷേക് പിതാവിനെ മാരകമായി ആക്രമിക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്.
ജെ.പി.നഗർ പോലീസ് അഭിഷേകിനെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
നീണ്ട വിചാരണയ്‌ക്കൊടുവിൽ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് പിഴയോടൊപ്പം ശിക്ഷയും കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
പിഴത്തുക കേസിലെ ഇരയായ പരമേശ്വറിന് നൽകണമെന്ന് ജസ്റ്റിസ് ഗോവിന്ദയ്യ ഉത്തരവിട്ടു.
കൃത്യം നടത്തിയ ശേഷം അഭിഷേക് എന്ന ക്രിമിനൽ രക്ഷപ്പെട്ടു.
ജെ.പി നഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്നു. കോടതി നിർദേശപ്രകാരമാണ് വീണ്ടും അറസ്റ്റ്.