100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: പ്രകാശ് രാജിന് ഇഡി നോട്ടീസ്

0 0
Read Time:2 Minute, 5 Second

ബെംഗളൂരു: 100 കോടി രൂപയുടെ പോൺസി പദ്ധതിയുമായി ബന്ധപ്പെട്ട് ബഹുഭാഷാ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

സ്വർണ നിക്ഷേപ പദ്ധതിയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ കബളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പ്രണവ് ജ്വല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്.

ഇതിനോട് അനുബന്ധിച്ച് നവംബർ 20ന് തിരുച്ചി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്‌സിന്റെ ശാഖകളിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഈ റെയ്ഡുകളിലായി കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇ.ഡി പിടിച്ചെടുത്തതായാണ് വിവരം.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിരവധി സ്ഥലങ്ങളിൽ ഗ്രൂപ്പിന് ശാഖകളുണ്ട്. ഇഡി അയച്ച സമൻസിനെക്കുറിച്ച് പ്രകാശ് രാജ് ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല.

കേസിൽ പ്രതികളായ പ്രണവ് ജ്വല്ലേഴ്‌സും മറ്റുള്ളവരും നിക്ഷേപകരുടെ പണം ഷെൽ കമ്പനികൾക്ക് വകമാറ്റിയെന്നാണ് ആരോപണം.

അന്വേഷണത്തിൽ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വിതരണക്കാർ കുറ്റം സമ്മതിച്ചതായി ഇഡി മൊഴിയിൽ പറയുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts