Read Time:50 Second
ബെംഗളൂരു: സ്കൂട്ടർ അപകടത്തിൽ യാത്രികനായ മലയാളി യുവാവ് മരിച്ചു.
മലപ്പുറം ചെറാട്ടുകുഴി മച്ചിങ്ങൽ അബ്ദുൾ റഷീദിന്റെ മകൻ എം. മുഹമ്മദ് നദീം റോഷനാണ് (22) മരിച്ചത്.
ബെംഗളൂരുവിലെ ചിക്കജാലെ ഹുൻസ്മനെഹള്ളിയിൽ ബുധനാഴ്ച രാത്രി സ്കൂട്ടറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബെംഗളൂരുവിലെ സ്വകാര്യ ഏവിയേഷൻ കമ്പനിയിൽ ജീവനക്കാരനാണ്.
മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മാതാവ്: യാസ്മോൾ. സഹോദരൻ: നവീദ് അലി.