ബെംഗളൂരു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗുലാബ്ഗഡ് വനമേഖലയിൽ ബുധനാഴ്ച തീവ്രവാദികളുമായുള്ള വെടിവയ്പിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.
ഓഫീസർമാരിൽ ഒരാളായ ക്യാപ്റ്റൻ എംവി പ്രഞ്ജൽ കർണാടകയിലെ മൈസൂരു സ്വദേശിയാണ്.
പരമോന്നത ത്യാഗം ചെയ്ത മറ്റൊരു ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ ശുഭം ഗുപ്തയാണ്.
മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം ബെംഗളൂരുവിലെത്തും. തുടർന്ന് അനേകലിലെ പ്രജ്ഞലിന്റെ വീട്ടിലെത്തിക്കും.
ഔദ്യോഗികബഹുമതികൾ ഏറ്റുവാങ്ങിയശേഷം ബന്നാർഘട്ടയിലാകും സംസ്കാരം.
ക്യാപ്റ്റൻ എം വി പ്രാഞ്ജൽ മാതാപിതാക്കളുടെ ഏക മകനായിരുന്നു.
മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) മുൻ ഡയറക്ടർ എം വെങ്കിടേഷിന്റെ മകനാണ്.
എസ്എസ്എൽസി വരെ പ്രഞ്ജൽ പഠിച്ചത് സൂറത്കലിലെ എംആർപിഎല്ലിനു സമീപമുള്ള ഡൽഹി പബ്ലിക് സ്കൂളിലാണ്.
തുടർന്ന് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് എൻജിനിയറിങ് പഠനം പൂർത്തിയാക്കി.
63 രാഷ്ട്രീയ റൈഫിൾസിൽ കമ്മീഷൻ ചെയ്ത ഉദ്യോഗസ്ഥൻ ജമ്മു കശ്മീരിൽ വിന്യസിക്കപ്പെട്ടു,
ദുരന്തം നടക്കുമ്പോൾ പ്രഞ്ജൽ മേജറായി സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുകയായിരുന്നു.