Read Time:47 Second
ഭോജ്പുരി യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള മാൾതി ദേവിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃ വീട്ടുകാർക്കെതിരെ മാൾതിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭർത്താവിന്റെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചത്.
സ്ത്രീധന കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പിതാവ് ദീപ് ചന്ദ് ചൗഹാൻ പൊലീസിന് പരാതി നൽകി.