Read Time:1 Minute, 14 Second
ബെംഗളൂരു: ഡിസിപി സൗത്ത് ഡിവിഷൻ ഓഫീസിന് സമീപം യുവതിയെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ യാണ് ബിന്നിപ്പേട്ട് സ്വദേശി ഹരീഷ് (22) പിടിയിലായത്.
നവംബർ ആറിനായിരുന്നു സംഭവം.
കുഡ്‌ലു ഗേറ്റിന് സമീപം ജോലി ചെയ്യുന്ന 26 കാരിയായ യുവതി രാത്രി 10.40 ഓടെ ഇരുചക്രവാഹനത്തിൽ കനകപുര മെയിൻ റോഡിന്റെ വശത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
ഈ അവസരത്തിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി സൗത്ത് ഡിവിഷൻ ഡിസിപി ഓഫീസിന് മുന്നിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തു.
പിന്നീട് കനകപുര മെയിൻ റോഡിന്റെ സർക്കിളിന് സമീപം ഇരുചക്ര വാഹനം മറിച്ചിട്ടതായി യുവതി പരാതിപ്പെട്ടു.