Read Time:1 Minute, 5 Second
റോബിൻ ബസ് വിഷയത്തിൽ സിനിമ വരുന്നു. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം പ്രശാന്ത് മോളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്.
റോബിൻ ബസിന്റെ നിയമപോരാട്ടത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സിനിമ എടുക്കാൻ ഇറങ്ങിയത് എന്നാണ് സംവിധാനയകൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്.
മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. പിആർഒ എം.കെ. ഷെജിൻ