കർണാടകയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യത;

0 0
Read Time:2 Minute, 16 Second

ബെംഗളൂരു : അടുത്ത ചൊവ്വാഴ്ചവരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും പലയിടത്തും വടക്കൻ ഉൾപ്രദേശങ്ങളിൽ ചിലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കുടക്, ചിക്കമഗളൂരു, ഉഡുപ്പി ജില്ലകളിൽ ശക്തമായ മഴയുണ്ടാകും.

ഞായറാഴ്ച വടക്കൻ ഉൾപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മഴയ്ക്കും തെക്കൻ ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ പെയ്യാനും സാധ്യതയുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ബംഗളുരുവിൽ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്, ഇതേ സ്ഥിതി തുടരും.

വൈകുന്നേരമോ രാത്രിയോ  ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴലഭിക്കാനും സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 26-20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ചിലയിടങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വടക്കൻ ഉൾപ്രദേശങ്ങളിൽ വരൾച്ച തുടരുകയാണ്. ഗുബ്ബി 2, ബെൽത്തങ്ങാടി, കുന്ദാപൂർ, ശൃംഗേരി, കലാസ, ജയ്പുര, ചാമരാജനഗർ, പാവഗഡ എന്നിവിടങ്ങളിലും ഹോസ്‌കോട്ടിലും ഒരു സെന്റീമീറ്റർ വീതം മഴ പെയ്തു.

വിജയപ്പൂരിൽ 17.6 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില.

ഇന്നലെ ഉഡുപ്പി ജില്ലയിൽ ഉടനീളം പേമാരി പെയ്തു. അരമണിക്കൂറിലേറെയാണ് മഴ തുടർന്നത്. രാവിലെ -മുതൽ മേഘാവൃതമായിരുന്നു.

മഴ കാരണം ജനങ്ങൾ സന്തോഷത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ചൂട് ക്രമാതീതമായി ഉയർന്നിരുന്നു. ഇതുമൂലം ജനങ്ങൾ അസ്വസ്ഥരായിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts