Read Time:1 Minute, 22 Second
ബംഗളുരു : ധാർവാഡ് നഗരത്തിലെ മദിഹാല ബാരങ്കേയിലെ സിദ്ധരാമ കോളനിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒരു കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു. ശ്രേയസ് ഷിന്നൂര (16) ആണ് മരിച്ചത്.
വൈകുന്നേരം കോളനിയിലെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം വീടിന്റെ ടെറസിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു ശ്രേയസ്.
ക്രിക്കറ്റ് കളിക്കുകയായിരുന്ന ശ്രേയസ് വൈദ്യുതി കമ്പിയിൽ തട്ടിയതോടെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു.
വീടിന്റെ ടെറസിന് അരികിലൂടെ കടന്നുപോയ വൈദ്യുത കമ്പിയിലാണ് തട്ടിയത്.
ഇതോടെ ഗുരുതരാവസ്ഥയിലായ ശ്രേയസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു.
ശ്രേയസിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു, കുട്ടിയേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധാർവാഡ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.