ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരിലുമായി 26 ന് നടക്കും.
ബെംഗളുരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ കാലത്ത് 8:30 ന് ആരംഭിക്കുന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം, കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
മൈസൂരു മേഖലാ പഠനോത്സവം കാലത്ത് 8.30ന് ഡി. പോൾ പബ്ലിക് സ്കൂളിൽ വച്ച് നടക്കും.
ഡി. പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമിഷ് പഠനോത്സവം ഉദ്ഘാടനം ചെയ്യും.
ചെണ്ടമേളങ്ങളും, നാടൻപാട്ടും, മറ്റ് ദൃശ്യകലകളും, പഠനോൽസവത്തിന് ദൃശ്യ, ശ്രാവ്യ മധുരം പ്രദാനം ചെയ്യും.
പഠന നേട്ടം കൈവരിക്കുകയും, നവംബർ 5 ന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളാണ് 26 ന് നടക്കുന്ന പഠനോത്സവത്തിൽ പങ്കെടുക്കുക.