മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 15 വർഷം തികഞ്ഞു

0 0
Read Time:2 Minute, 12 Second

മുംബൈ : രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിനഞ്ചു വർഷം.

നഗരം ധീരരക്തസാക്ഷികളായവരുടെ സ്മരണകൾക്കുമുന്നിൽ ഞായറാഴ്ച ഒരിക്കൽകൂടി പ്രണാമം അർപ്പിക്കും.

ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഭീകരാക്രമണമായിരുന്നു 2008 നവംബർ 26ന് മുംബൈ നഗരത്തെ അക്ഷരാർത്ഥത്തിൽ നടുക്കിക്കൊണ്ട് അരങ്ങേറിയത്.

ഭീകരാക്രമണമാണ് നടക്കുന്നതെന്നറിയാൻ ഏറെ വൈകി. മുംബൈയിലെ തിരക്കേറിയ സി.എസ്.എം.ടി. സ്റ്റേഷൻമുതൽ നരിമാൻ പോയന്റുവരെയാണ് രാത്രിയുടെ മറവിൽ കടൽകടന്നുവന്ന പാക് ഭീകരർ സംഹാരതാണ്ഡവമാടിയത്.

പത്തുപേരുള്ള സംഘം നഗരത്തെ ചോരക്കളമാക്കി. മൂന്നുദിവസം നീണ്ടുനിന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിദേശികൾ ഉൾപ്പെടെ 166 പേർ. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു.

താജ്‌ ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, സി.എസ്.എം.ടി. റെയിൽവേസ്റ്റേഷൻ, നരിമാൻഹൗസ്, ലിയോപോൾ കഫേ, കാമാ ആശുപത്രി എന്നിവിടങ്ങളിൽ ഭീകരൻമാർ കടന്നുചെന്നു.

ഇവരെ തുരത്താനുള്ള ദേശീയസുരക്ഷാസേനയുടെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ നവംബർ 29-ന് പൂർത്തിയായപ്പോൾ ഒമ്പത് ഭീകരർ കൊല്ലപ്പെട്ടു.

അജ്മൽ കസബ് എന്ന ഭീകരനെ ജീവനോടെ മുംബൈ പോലീസിലെ തുക്കാറാം ഓംബാലെ പിടികൂടി. എന്നാൽ ഓംബാലെയും വീരമൃത്യുയടഞ്ഞു.

എൻ.എസ്.ജി. കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ദ് കർക്കരെ, പോലീസ് ഉദ്യോഗസ്ഥരായ വിജയ്‌സലാസ്‌കർ, അശോക് കാംതെ എന്നിവരാണ് വീരമൃത്യുവരിച്ച മറ്റുള്ളവർ.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts