0
0
Read Time:57 Second
ബംഗളൂരു: കടുവകൾ തമ്മിലുള്ള പൊരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു.
പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം.
ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്.
ബന്ദിപ്പൂരിൽ കടുവയെ രാവിലെ അവശനിലയിൽ കണ്ടത്തിയെങ്കിലും വൈകിയാണ് മൈസൂരു മൃഗശാലയിലെ റെസ്‌ക്യൂ സെന്റെറിലേക്ക് മാറ്റാൻ ശ്രമിച്ചത്.
വനംവകുപ്പ് അധികൃതരുടെ മേലെ നോട്ടത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം കാട്ടിൽ സംസ്കരിച്ചു.