Read Time:1 Minute, 24 Second
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു.
മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്ലം (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദിലിന് 23 ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അസ്ലമിനെയും ആദിലിനെയും ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അസ്ലം മരിച്ചു.
അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
അബ്ദുൾ ഖാദറാണ് അസ്ലമിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: അൻസില.