Read Time:1 Minute, 17 Second
ബെംഗളൂരു : ബെംഗളൂരുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരം സമാപിച്ചു.
കമ്പള മത്സരം കാണാൻ ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
തുളുനാട്ടിൽമാത്രം കാണാറുള്ള കമ്പള നഗരത്തിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്.
സിനിമാതാരം പൂജ ഹെഗ്‌ഡെ ഉൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി. ജനത്തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി.
മണലും വെള്ളവുമുപയോഗിച്ച് തയ്യാറാക്കിയ ട്രാക്കിൽ പോത്തുകൾ മത്സരിച്ചോടിയപ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്.
കമ്പളയെ കൂടുതൽ ജനകീയമാക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
രണ്ടുദിവസംകൊണ്ട് 175-ഓളം ജോഡി പോത്തുകൾ കമ്പളയിൽ പങ്കെടുത്തു. മാസങ്ങൾനീണ്ട പരിശീലനങ്ങൾക്കൊടുവിലായാണ് ഇവയെ മത്സരത്തിന് ട്രാക്കുകളിലേക്ക് ഇറക്കുന്നത്