ബെംഗളൂരു: തുമകൂരിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഗരീബ് സാബ് എഴുതിയ മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് .
ഗരീബ്സാബ് (36), സുമയ (32) എന്നിവർ മക്കളായ ഹാസിറ (14), മഹ്മൂദ് ശുഭാൻ (10), മഹ്മൂദ് മുനീർ (8) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം.
ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടത്തിയ നിലയിലുമായിരുന്നു
ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളായ ഗരീബ്‌സാബും സുമയയും മൂന്ന് കുട്ടികളോടൊപ്പം നഗരത്തിലെ സദാശിവനഗറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
കടവും ബിസിനസിലെ നഷ്ടവും അയൽവാസികളുടെ പീഡനവും മൂലം മടുത്തു മരണത്തിനു കീഴടങ്ങിയതായാണ് മരണകുറുപ്പിൽ പറയുന്നത്.
മരണക്കുറിപ്പ് ഇങ്ങനെ :
കടം വർധിച്ചു, ബിസിനസിൽ ലാഭമില്ല. ജോലിക്ക് പോയാൽ കടംവീട്ടാനുള്ള പണം കിട്ടില്ല. അതിനാൽ ബുദ്ധിമുട്ടാണ്.
ഭക്ഷണം കഴിക്കുന്നതിന് പോലും ബുദ്ധിമുട്ടാണ്. കൂടാതെ മൂന്ന് മാസത്തെ വീട്ടുവാടകയും നൽകാത്തതിനാൽ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.
ഞങ്ങളുടെ വീട്ടുസാധനങ്ങളും വാടകവീടിനുള്ള അഡ്വാൻസ് തുകയും അമ്മൂമ്മയും വീട്ടുകാരും ഏറ്റെടുക്കണമെന്നും മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സദാശിവനഗറിലെ തേർഡ് ബി മെയിൻ റോഡിൽ താമസിക്കുന്ന ഞങ്ങളെ ചിലർ ഉപദ്രവിച്ചു,
അവർക്കെതിരെ നടപടിയെടുക്കണം. പിന്നെ എഴുതാൻ ഒരുപാട് ഉണ്ട്.
എന്നാൽ എല്ലാം എഴുതാനാകില്ലെന്നും കൂടുതൽ കാര്യങ്ങൾ ഫോണിലുണ്ടെന്നും മരണക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
മരിക്കുന്നതിന് മുമ്പ് ഇയാൾ വാട്‌സ്ആപ്പിൽ വീഡിയോ അയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മരണത്തിന് മുമ്പ് ബന്ധുക്കൾക്ക് അയച്ച വീഡിയോ സന്ദേശം പോലീസ് പരിശോദിച്ചു വരികയാണ്.
അതിൽ എന്ത് വിവരങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിക്കും.
വീഡിയോയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പോലീസ്പ അറിയിച്ചു