Read Time:1 Minute, 19 Second
ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ഇൻ്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു.
സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് എട്ടാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്.
ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.
പഞ്ചഗുസ്തി ഇന്ത്യൻ താരം ശ്രീ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, അജിത്ത് വിനയ്, രഞ്ജിക, പ്രേംകുമാർ,അർച്ചന സുനിൽ, റിജോ, രിനാസ്, സുനിൽ, ജോബിൻ എന്നിവർ നേതൃത്വം നൽകി
ബെംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.