Read Time:46 Second
ബെംഗളൂരു: നഗരത്തിൽ നിന്ന് ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു.
ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും.
ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക.
ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും.
തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ രാവിലെ 10ന് എത്തിച്ചേരും.