Read Time:1 Minute, 0 Second
കൊച്ചി: സ്കൂളിൽ പോയി മടങ്ങി വരുന്നതിനിടെ രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.
എറണാകുളം പെരുമ്പാവൂരിൽ നിന്നാണ് സ്കൂൾ വിദ്യാർത്ഥികളായ കുട്ടികളെ കാണാതായത്.
പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്.
ഇരുവരും സ്കൂൾ യൂണിഫോമിലാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് സ്കൂൾ വിട്ടത്.
എന്നാൽ ഏറെ വൈകിയും കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ വിദ്യാർത്ഥിനികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.