Read Time:47 Second
ബെംഗളൂരു : ചെന്നൈ-മൈസൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു.
ഇന്ന് മുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരു ദിവസമാകും വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ്.
06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും.
തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും.