ബെംഗളൂരു: ബെംഗളൂരുവിലെ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.
നൈസ് റോഡിൽ വജ്രമുനേശ്വർ അണ്ടർപാസിന് സമീപം ചരക്ക് വാഹനം ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇതേ പ്രദേശത്തെ ബയ്യണ്ണ (55), ഭാര്യ നിർമല (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
ദമ്പതികൾ ഒരു ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടയത്.
അമിതവേഗതയിൽ വന്ന ലോറി ബയ്യണ്ണയുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.
ലോറിയുടെ അമിത വേഗതയാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ലോറി പിന്നിൽ നിന്ന് ഇടിച്ച് ബൈക്ക് തലകീഴായി മറിഞ്ഞു.
ദമ്പതികളും റോഡിൽ വീണു ജീവൻ നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിൽ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം കിംസ് ആശുപത്രിയിലേക്ക് മാറ്റി.
ദമ്പതിമാരിൽ ഒരാളുടെ ബാഗിൽ ആധാർ കാർഡിലെ വിലാസം കണ്ട നാട്ടുകാർ ആ മണ്ഡലത്തിലെ എംഎൽഎയെ വിവരം അറിയിക്കുകയായിരുന്നു.
ബയ്യണ്ണ ഒരു ജമീന്ദാർ ആയിരുന്നു. മുമ്പ് രണ്ട് തവണ നൈസ് റോഡിൽ ഇയാൾ അപകടത്തിൽ പെട്ടിരുന്നു.
ഇത് മൂന്നാം തവണയാണെന്ന് അപകടമുണ്ടാകുന്നതെന്ന് ബയ്യണ്ണയുടെ ബന്ധു ഗോപാൽ വ്യക്തമാക്കി.