ഇന്ത്യ vs ഓസ്‌ട്രേലിയ: ടി20 മത്സരം ബെംഗളൂരുവിൽ ; ഡിസംബർ 3ന് മെട്രോ റെയിൽ സർവീസ് നീട്ടും

0 0
Read Time:3 Minute, 9 Second

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി നമ്മ മെട്രോ.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സരം (Ind vs Aus) കണക്കിലെടുത്ത്, ക്രിക്കറ്റ് ആരാധകർക്ക് യാത്ര സൗകര്യമൊരുക്കുന്നതിനായി മെട്രോ ട്രെയിൻ സർവീസുകൾ (നമ്മ മെട്രോ) രാത്രി 11.45 വരെ നീട്ടും.

കൂടാതെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പേപ്പർ ടിക്കറ്റും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഡിസംബർ മൂന്നിന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

അതിനാൽ, മെട്രോ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ സർവീസ് രാത്രി 11.45 വരെ ബിഎംആർസിഎൽ നീട്ടിയിട്ടുണ്ട്.

കൂടാതെ, എല്ലാ മെട്രോ സ്റ്റേഷനുകളിലും ഉച്ചയ്ക്ക് 2 മണി മുതൽ മടക്കയാത്ര പേപ്പർ ടിക്കറ്റ് വിൽപ്പനയ്ക്ക് ലഭ്യമാകും.

പേപ്പർ ടിക്കറ്റുകൾ കബ്ബൺ പാർക്കിൽ നിന്നും എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്നും മറ്റേതെങ്കിലും മെട്രോ സ്റ്റേഷനിലേക്കുള്ള ഒരു യാത്രയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പേപ്പർ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. കൂടാതെ, QR കോഡ് ടിക്കറ്റുകൾക്ക് സാധാരണ നിരക്കിന്റെ 1% വിലകിഴിവുമുണ്ട്.

സൗകര്യപ്രദമായ യാത്രയ്‌ക്കായി, ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വാട്ട്‌സ്ആപ്പ്, മെട്രോ ആപ്പ്, പേയ്‌എം ആപ്പ് എന്നിവയിൽ ക്യുആർ ടിക്കറ്റുകൾ വാങ്ങാൻ യാത്രക്കാരോട് നമ്മ മെട്രോ നിർദ്ദേശിക്കുന്നു.

ഇതിന് പുറമെ സ്മാർട്ട് കാർഡ്, എൻസിഎംസി കാർഡുകൾ എന്നിവയും സാധാരണ പോലെ ഉപയോഗിക്കാം.

കബ്ബൺ പാർക്ക്, എംജി റോഡ് മെട്രോ സ്‌റ്റേഷനുകളിൽ ക്യുആർ ടിക്കറ്റുകൾ, സ്‌മാർട്ട് കാർഡുകൾ, പേപ്പർ ടിക്കറ്റുകൾ എന്നിവ മാത്രമേ ദീർഘിപ്പിച്ച സമയങ്ങളിൽ അനുവദിക്കൂ.

കബ്ബൺ പാർക്കിലെയും എംജി റോഡ് മെട്രോ സ്റ്റേഷനുകളിലെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് വാങ്ങുന്ന തിരക്ക് ഒഴിവാക്കാൻ മുകളിൽ പറഞ്ഞ സൗകര്യം ഉപയോഗിക്കണമെന്ന് ബിഎംആർസിഎൽ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts