Read Time:56 Second
ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്‌സിറ്റി (കെഎസ്‌ഒയു) ഡെപ്യൂട്ടി രജിസ്ട്രാർ സി പി ശിവകുമാർ (57) ശനിയാഴ്ച മൈസൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ശനിയാഴ്ച വൈകീട്ട് ഓഫീസിൽ സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഭാര്യയും ഒരു മകനുമുണ്ട്. വിവേകാനന്ദനഗർ സ്വദേശിയായിരുന്നു. ഞായറാഴ്ച ചാമുണ്ഡി മലയുടെ താഴെയുള്ള ശ്മശാനത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.