Read Time:1 Minute, 21 Second
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരാതി പറയണോ ? ഇതിനായി ജനതാദർശനത്തിന് പോകേണ്ടതില്ല.
സംഭവസ്ഥലത്ത് നിന്ന് തന്നെ പരാതി നൽകാം. ഈ നമ്പറിൽ വിളിച്ചാൽ മതി, നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യപ്പെടും.
സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൗരന്മാർക്ക് ഒന്നോ അല്ലെങ്കിൽ മറ്റൊരു പ്രശ്നമോ ഉണ്ട്.
സർക്കാർ സംവിധാനത്തിൽ ഇതിന് പരിഹാരം കാണാതെ വരുമ്പോൾ അനിവാര്യമായും അവർ മുഖ്യമന്ത്രിയ്ക്ക് പരാതിനൽകാൻ ആണ് നോക്കുക.
പക്ഷേ, ഇത് ഏത് വഴിയാണ് ചെയ്യേണ്ടതെന്ന് അവർക്കറിയില്ല. ഇപ്പോൾ ഇത് ചെയ്യാൻ രണ്ട് വഴികളുണ്ട്.
ഒന്നുകിൽ മുഖ്യമന്ത്രി നടത്തുന്ന ജനതാ ദർശൻ പരിപാടിയിൽ വന്ന് പരാതി നൽകാം, അല്ലെങ്കിൽ 1902 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ജനതാ ദർശൻ പ്രകാരം പരാതി നൽകാം.
ഇങ്ങനെ ചെയ്താലും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്നത് പോലെയാണെന്നാണ് റിപ്പോർട്ടുകൾ.