ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുദിഗെരെ താലൂക്കിൽ ശനിയാഴ്ച രാത്രി ആനകളെ പിടികൂടാനുള്ള ഓപ്പറേഷനിൽ മയക്കുവെടി വെച്ചതിനെത്തുടർന്ന് കാട്ടാന ചത്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
മുടിഗെരെ മേഖലയിലെ ഉറുബഗെ ഗ്രാമപഞ്ചായത്ത് പരിധിയിൽ മനുഷ്യനെ ആക്രമിക്കുകയും ദുരിതം സൃഷ്ടിക്കുകയും ചെയ്ത മൂന്ന് ആനകളെ പിടികൂടാനാണ് ഒരാഴ്ച മുമ്പ് ആരംഭിച്ച ഓപ്പറേഷൻ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
വെറ്ററിനറി വിദഗ്ധർ നടത്തിയ ക്യാപ്‌ചർ മിഷൻ ഒമ്പത് ഡിപ്പാർട്ട്‌മെന്റ് ഓഫീസർമാരുടെ സഹായത്തോടെ ശനിയാഴ്ച രാത്രി 10 മണിയോടെ ആനകളെ കണ്ടെത്തുകയും വെറ്ററിനറി ഡോക്ടർമാരായ മുജീബും വസീമും ചേർന്ന് അവയ്ക്ക് മയക്കുവെടി വെക്കുകയും ചെയ്തു.
എന്നാൽ, 50 മീറ്ററോളം ഓടിയ ആനകളിൽ ഒന്ന് തളർന്നുവീഴുകയായിരുന്നു. മയക്കുവെടി നൽകിയതോടെ മയങ്ങിയ ആന പിന്നീട് ഉണർന്നില്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് അറിയിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ചിക്കമംഗളൂരു ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രമേഷ് ബാബു മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.