Read Time:1 Minute, 14 Second
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലും പ്രവർത്തനം ആരംഭിച്ചതോടെ വളരെ വേഗത്തിലായി വിമാനത്താവളത്തിന്റെ വളർച്ച.
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം.
2008 മേയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയശേഷം ഇതുവരെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 30 കോടി കവിഞ്ഞതയാണ് റിപ്പോർട്ട്.
സുരക്ഷാ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങൾ അവതരിപ്പിക്കുകയും ടെർമിനലുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
2022 ജൂണിലായിരുന്നു വിമാനത്താവളത്തിൽ 25 കോടി യാത്രക്കാർ പിന്നിട്ടത്. കഴിഞ്ഞവർഷം അവസാനമാണ് രണ്ടാം ടെർമിനൽ ഉദ്ഘാടനം ചെയ്തതെങ്കിലും ഈ വർഷം ആദ്യത്തോടെയാണ് ഇവിടെനിന്ന് സർവീസുകൾ ആരംഭിച്ചത്.