ബെംഗളൂരു : ജില്ലയിലെ ഹൈസുദ്ലൂർ ഗ്രാമത്തിലെ കൂട്ടിയാല തോട്ടിൽ അമ്മയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കണ്ടെത്തി.
അശ്വിനി (48), നികിത (21), നവ്യ (18) എന്നിവരാണ് മരിച്ചത്. കുടക് ജില്ലയിലെ റൂറൽ ഡെവലപ്മെന്റ് സർവീസ് ഓർഗനൈസേഷനിൽ സർവീസ് പ്രതിനിധിയായിരുന്ന അശ്വിനി രണ്ട് പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അശ്വിനി രണ്ട് പെൺമക്കളുടെയും മരണം ആത്മഹത്യയാണോ, കാൽ വഴുതി നദിയിൽ വീണതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
രണ്ട് കുട്ടികളുമായി ഹുഡിക്കേരിയിലാണ് അശ്വിനി താമസിച്ചിരുന്നത്. നികിത ഗോണിക്കൊപ്പള്ളു കോളേജിൽ പഠിക്കുകയായിരുന്നു.
നവ്യ കമ്പ്യൂട്ടർ പരിശീലനം നേടുകയായിരുന്നു. ഞായറാഴ്ച (ഡിസംബർ 3) ഉച്ചയ്ക്കാണ് അമ്മയും രണ്ട് കുട്ടികളും വീട്ടിൽ നിന്ന് ഇറങ്ങിയത്.
വൈകുന്നേരത്തോടെയാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. അശ്വിനിയുടെ ഭർത്താവ് മാണ്ഡ്യയിലെ ഒരു ഹോട്ടലിൽ ജോലികാരണാണ്.
ശ്രീമംഗല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്